Thursday, October 12, 2006

എയ്ഡഡ് സ്കൂളുകളും കേരളവും

യഥാ രാജ, തഥാ പ്രജാ എന്നും തിരിച്ച് യഥാ പ്രജാ, തഥാ രാജ എന്നും പറഞ്ഞു കളിക്കുകയാണിപ്പോള്‍ പൊതുജനവും രാഷ്ട്രീയക്കാരും. എന്തുകൊണ്ടിങ്ങനെ എന്ന് ചോദിച്ചാല്‍ ഉത്തരവും ഉത്തരവാദിത്തവും ഏറ്റെടുക്കേണ്ടി വരുന്നതുകൊണ്ടാകണം ഈ കള്ളകണ്ണുപൊത്തിക്കളി.

കുറച്ചൊന്നു പുറകോട്ട് പോയാല്‍ എയ്ഡഡ് സ്കൂളുകളിലാണ്‍ ഇന്നത്തെ രാജാവും പ്രജയുമൊക്കെ ഈ ഗതിയിലായതിന്റെ ഒരു കാരണമെന്ന് കാണാം. കാരണങ്ങള്‍ മറ്റനവധിയുണ്ടെങ്കിലും...

സ്കൂളുകളില്‍ നിന്ന് തുടങ്ങുന്നു വ്യക്തിയുടെ സാമൂഹിക ബോധവും തിരിച്ചറിവുകളും. ചരിത്രം പൌരധര്‍മ്മം അങ്ങനെ എന്തൊക്കെയോ പഠിപ്പിക്കുന്നുമുണ്ടല്ലോ സ്കൂളുകളില്‍. പിന്നെന്തുപറ്റി?

എയ്ഡഡ് സ്കൂളുകളും പ്രൈവറ്റ് സ്കൂളുകളും വന്നപ്പോള്‍, നിയമനം പലവഴിക്കായി. കാശ് കൊടുത്തും ശുപാര്‍ശയുടെ ബലത്തിലും വന്നു കയറിയവരായി അദ്ധ്യാപകര്‍. അവര്‍ക്കെന്ത് സാമൂഹികബോധം? എന്ത് മൂല്യങ്ങളാവും അവര്‍ കുട്ടികള്‍ക്ക് പകര്‍ന്നു കൊടുക്കുക? അവിടെയാവണം ഒരു സമൂഹത്തിന്റെ അടിതെറ്റിപ്പോയത്. വിദ്യാലയങ്ങളാണ്‍ സമൂഹത്തെ നിര്‍മ്മിക്കുന്ന ഫാക്ടറികളെന്നാണെന്റെ വിശ്വാസം, പിന്നെ കുടുംബവും. ഇതൊരു കൂട്ടു പ്രവര്‍ത്തനമാണ്‍. വിദ്യാലയങ്ങളെന്നു പറഞ്ഞാല്‍ അടിസ്ഥാനവിദ്യാഭ്യാസം തന്നെ. അവിടെ മുതല്‍ മുടക്കാന്‍ കാശില്ലെന്ന് പറയുന്ന സര്‍ക്കാരുകള്‍, ചെയ്യുന്നത് വന്‍ ചതിയാണ്. സ്വന്തം വീട്ടില്‍ കുട്ടികള്‍ക്ക് ചോറില്ലെന്നു പറയുന്നതു പോലെയല്ലേ ഇത്?

പക്ഷേ അതിനും മുന്നെ പ്രശ്നങ്ങള്‍ തുടങ്ങിയിരിക്കണം. ഇല്ലെങ്കില്‍ എയ്ഡഡ് സ്കൂളുകളിലെ നിയമനം വഴിതെറ്റിപ്പോകില്ലായിരുന്നു? അതെന്തായിരിക്കും?

Tuesday, September 26, 2006

ഔട്ട്സോഴ്സിങ്ങ് തടവറകള്

ഐ. ടി രംഗത്തെ വളര്ച്ച നഗരങ്ങളെ വിലക്കയറ്റത്തിന്റെ പറുദീസയാക്കിയിരിക്കുന്നു. സാധാരണ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബാംഗ്ലൂര്‍ പോലെയുള്ള നഗരങ്ങളില്‍ ജീവിക്കാനാവാത്ത അവസ്ഥ. മറുവശത്ത് കാശും ഗ്ലാമറുമായി വിലസുന്ന നക്ഷത്രക്കുഞ്ഞുങ്ങള്‍. കയ്യിലുള്ള കാശ് എന്ത് ചെയ്യണമെന്നറിയാതെ ഷോപ്പിംഗ് മാളുകളിലും പബ്ബുകളിലും കൂത്തടിക്കുന്ന യൌവ്വനം. പക്ഷേ പല കമ്പനികളും, പ്രത്യേകിച്ച് bpo മേഖലയില്‍, തടവറകളാണെന്നതാണ്‍ സത്യം. ഒരു വിധം എല്ലാ ഐ റ്റി കമ്പനികളിലും രാവേറെ ചെന്നാലും പണിയെടുക്കണമെന്നത് ഒരു അലിഖിത നിയമം പോലെ! ഈ കഠിനമായ സ്ട്രെസ്സ് താങ്ങാനാവാതെ വളരുന്ന ആത്മഹത്യകള്‍.... ഈ പോക്ക് എങ്ങോട്ടാണ്? വ്യക്തിയെ വെറും യന്ത്രമായി മാത്രം കാണുന്ന ഒരു വ്യവസാ‍യസങ്കല്പം പ്രോത്സാഹിപ്പിക്കപ്പെടണോ? ഐ. ടി. രംഗത്ത് ട്രേഡ് യൂണിയനുകള്‍ വരാന്‍ വൈകുന്നതെന്ത്?

വികസനമെന്നത് സാമ്പത്തിക വികസനം മാത്രമല്ല എന്ന അമര്‍ത്യ സെന്നിന്റെ ആശയം ഉള്‍ക്കൊള്ളാന്‍ നമ്മുടെ തലമുറയ്ക്ക് കഴിയുമോ?

Thursday, September 14, 2006

ബ്ലോഗുലകത്തില് സംഭവിക്കുന്നത്

ബ്ലോഗുകള് വ്യക്തികളുടേതായാണ് വിഭാവനം ചെയ്യപ്പെട്ടിരുന്നു. അതിനു മുകളില് ഒരു അവിയല് കമ്മ്യൂണിറ്റി കെട്ടാന് ശ്രമിച്ചതാണ് മലയാളം ബ്ലോഗുലകത്തില് ഇപ്പോള് നടക്കുന്ന  അനാവശ്യമായ ചര്ച്ചകള്ക്കും ചെളി വാരിയെറിയലിനും കാരണമാകുന്നത്.

ചില ചിന്തകള്:
  • ബ്ലോഗ് കൂട്ടായ്മ എന്നത് ഒരു ഉട്ടോപ്യന് സ്വപ്നമാണ്. അത് നടക്കാന് പോകുന്നില്ല. ചെറിയ ചെറിയ കൂട്ടങ്ങളായി പിരിഞ്ഞു പോകുകയാണ് അവസാനം സംഭവിക്കാന് പോകുന്നത്.
  • ബ്ലോഗ് ഒരു വ്യക്തിയുടെ ഇടമാണ്. അതിന്റെ ഏറ്റവും നല്ല അനലോഗി ഒരു കൌമാരക്കാരന്റെ മുറിയാണ്. അവിടെ വളരെ കര്ശനമായ ഇഷ്ടാനിഷ്ടങ്ങള് എന്നും നിലനില്ക്കുന്നുണ്ടാവും. ഒരു പൊതു ഇടമായി മാറാന് ഒരു ബ്ലോഗിന് ഒരിക്കലും കഴിയില്ല്ല.
  • ബ്ലോഗ് വ്യക്തിയുടെ ഇഷ്ടാനിഷ്ടങ്ങളെ പ്രതിനിധീകരിക്കുന്നു. ആത്യന്തികമായി ഒരാള് സമൂഹത്തിനുള്ളില് സ്വന്തം വ്യക്തിത്വം കാത്തുസൂക്ഷിക്കുകയും തരം കിട്ടിയാല് ആളാകാന് നോക്കുകയും ചെയ്യും. അതുതന്നെയാണിപ്പോള് ബ്ലോഗുലകത്തിലും സംഭവിക്കുന്നത്. ഇതിങ്ങനെ കൂടിക്കൊണ്ടിരിക്കും... അന്തമില്ലാതെ...
  • പൊതു ബ്ലോഗ് അഗ്രഗേറ്ററുകളേക്കാള് ചെറുകൂട്ടങ്ങള് ഉണ്ടാക്കുന്ന അഗ്രഗേറ്ററുകള് കൂടുതല് പ്രസക്തമാകും. അത്തരം ചെറുകൂട്ടങ്ങളുണ്ടാക്കുന്ന അഗ്രഗേറ്ററുകള് കൃത്യമായ അജണ്ടയും സമാനമായ താല്പര്യങ്ങളും ദിശാബോധവും ഉള്ളവയായിരിക്കും. അല്ലാതെ അവിയല് കൂട്ടായ്മകള് ബ്ലോഗുകള് കൊണ്ട് നിര്മ്മിക്കുക സാധ്യമല്ല.
  • ബ്ലോഗുലകത്തിലെ എല്ലാ ബ്ലോഗുകളും ലിസ്റ്റ് ചെയ്യുന്ന ഒരു ബ്ലോഗ് റോളിനു പകരം, ഓരോ ബ്ലോഗറും അവര്ക്ക് താല്പര്യമുള്ള, വായിക്കുന്ന ബ്ലോഗുകളിലേക്ക് മാത്രം സ്വന്തം ബ്ലോഗില് നിന്ന് ലിങ്ക് ചെയ്യും. ബ്ലോഗ് റോള് എന്ന ആശയം എന്താണെന്ന് മലയാളം ബ്ലോഗെഴുത്തുകാര് മനസ്സിലാക്കിയിട്ടുണ്ടോ എന്നു തന്നെ സംശയാമാണ്. ബ്ലോഗ്റോളും ബ്ലോഗ്അഗ്രഗേറ്ററും രണ്ടും രണ്ടാണ്.
വിശാലമായ ഒരു കൂട്ടായ്മയല്ല ബ്ലോഗുകളുടെ ലക്ഷ്യം. ചെറിയ ചെറിയ കൂട്ടങ്ങളും അവയുടെ താത്പര്യങ്ങളും വ്യക്തികളുടെ ഇഷ്ടങ്ങളും സാധ്യമാക്കുകയാണ് ബ്ലോഗിങ്ങില് സംഭവിക്കുക. പാചകക്കുറിപ്പ് ബ്ലോഗും ചെറുകഥ ബ്ലോഗും ഒരു കമ്മ്യൂണിറ്റിയില് നിലനില്ക്കില്ല എന്നു സാരം!

For those who have time, please read:

Into the Blogosphere: Rhetoric, Community, and Culture of Weblogs: Formation of Norms in a Blog Community
Carolyn Wei, University of Washington:
  • Blogs are often situated within a blog community of similar interests.
  • Online blog communities can form around numerous themes
  • Each of these blog communities has its own practices and behaviors, some of which are shaped by explicit community guidelines.

Community Blogging by Stephen Downes
But community as networks of semantic relations, that's where the connections between members of the community are based on the meaning of those members or of the entities in the network. In other words, in order to create community, rather than a power law, we don't simply pick the most popular or the most available, we pick the most salient connection.

ഇത്രകാലം വരെ മുകളില് പറഞ്ഞ “salient connection" മലയാളത്തില് ബ്ലോഗുന്നു എന്നതായിരുന്നു. കൂടുതല് ആള്കാര് വരുമ്പോള് മലയാളത്തില് ബ്ലോഗുന്നു എന്നതിനുപരി, എന്ത് ബ്ലോഗുന്നു എന്നതിലേക്ക് ശ്രദ്ധിക്കാന് തുടങ്ങും ആള്കാര്.


Psych Central - Psychology of Weblogs: Everything Old is New Again
Online conversations have been taking place long before blogs came along. Mailing lists and Usenet discussion groups have existed for ages. Web-based discussion forums have also been online forever. What are these communities lacking that a "distributed conversation" in blogging enables? I don't see it.

Wednesday, September 13, 2006

ഹജ്ജിനെന്തിന് സബ്സിഡി

ഒരു മതവിഭാഗത്തിലെ ആളുകളുടെ വിശ്വാസങ്ങള്‍ക്ക് മാ‍ത്രം സഹായധനം നല്‍കി സര്‍ക്കാര്‍ നികുതിപ്പണം ചിലവാക്കുന്നത് എന്തിന്? ഇന്ത്യ ഒരു മതേതര രാഷ്ട്രമാണെന്ന് പറയുമ്പോള്‍, ഈ കാണുന്നത് ആശാസ്യമാണോ? 1993-ല്‍ നരസിംഹ റാവു സര്‍ക്കാരാണ് ആദ്യമായി ഈ പരിപാടി തുടങ്ങിയത്. അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ അതൊരു സോപ്പിടലും കൂടിയായിരുന്നു. 200 കോടി രൂപയോളം ഓരോ വര്‍ഷവും ചിലവാക്കപ്പെടുന്നു എന്നാണ് കണക്ക്. 1997-ല്‍ പാക്കിസ്ഥാന്‍ പോലും നിര്‍ത്തലാക്കിയ സബ്സിഡിയാണ് ഇന്ത്യ ഗവണ്മെന്റ് ഇപ്പോഴും തുടരുന്നത്.

വോട്ട് ബാങ്ക് രാഷ്ട്രീയം ഇന്ത്യയെ തകര്‍ക്കുന്നതിന്റെ ഒരുദാഹരണം കൂടി!!!

Friday, September 08, 2006

തൊപ്പികള്‍

ചുഴലിക്കാറ്റ് വീശിയ നാള്
നാലന്ച് ഓട് പറന്നു പോയി
ചില കൊമ്പുകള്‍ ഒടിഞ്ഞ് പോയി
ചില തൊപ്പികള്‍ തെറിച്ച് പോയി
പഴയ താരകള്‍ മൂടിയും പോയി
അധികമാവില്ലേ
വിപ്ലവം എന്നിതിനെ
പാടി നീട്ടിയാല്


-തൊപ്പികള്, കെ. ജി. ശങ്കരപ്പിള്ള, ഭാഷാപോഷിണി, ഓഗസ്റ്റ് 2006

കെ. ജി. എസ്സിനെക്കാള്‍ മനോഹരമായി ആരെഴുതും ഇങ്ങനെ? ഈ കൊഞ്ഞനം കുത്തല്‍ അധികമാരും അറിയാതെ പോകുന്നതാണ്‌ ദുരന്തം!

Monday, September 04, 2006

രാജ്യതന്ത്രം < വ്യാപാരതന്ത്രം

PepsiCo's chief executive-designate Indra Nooyi is the fourth most powerful woman in the world, while Congress chief Sonia Gandhi is at 13th position, according to Forbes magazine.

അതു കൊള്ളാമല്ലേ... വിഷം കലക്കി വിറ്റാല്‍ നാലാമതെത്താമെന്ന സന്ദേശം!!
സോണിയ ഗാന്ധിപോലും പിന്നിലായിപ്പോയില്ലേ!!!

രാജ്യതന്ത്രം < വ്യാപാരതന്ത്രം എന്ന് ഗ്ലോബലൈസേഷന്‍ സമവാക്യം ഒരിക്കല്‍ ക്കൂടി തെളിയിക്കപ്പെട്ടു.

Friday, September 01, 2006

അഴിമതി

ദേവസ്വം ബോര്‍ഡില്‍ എല്ലാ കാലത്തും അഴിമതി നടന്നിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി ജി. സുധാകരന്‍ പറഞ്ഞു.


നമ്മളല്ലെങ്കില്‍ എവിടെയാണാവോ അഴിമതി നടത്താത്തത്? ഇതിനി പ്രത്യേകിച്ച് എടുത്തു പറയേണ്ടതുണ്ടോ? അഴിമതി ഇല്ലാതെ എവിടെങ്കിലും എന്തെങ്കിലും നടക്കുന്നുണ്ടെങ്കില്‍ അതൊന്നു വിളിച്ചു പറയൂ...