ബ്ലോഗുലകത്തില് സംഭവിക്കുന്നത്
ബ്ലോഗുകള് വ്യക്തികളുടേതായാണ് വിഭാവനം ചെയ്യപ്പെട്ടിരുന്നു. അതിനു മുകളില് ഒരു അവിയല് കമ്മ്യൂണിറ്റി കെട്ടാന് ശ്രമിച്ചതാണ് മലയാളം ബ്ലോഗുലകത്തില് ഇപ്പോള് നടക്കുന്ന അനാവശ്യമായ ചര്ച്ചകള്ക്കും ചെളി വാരിയെറിയലിനും കാരണമാകുന്നത്.
ചില ചിന്തകള്:
For those who have time, please read:
Into the Blogosphere: Rhetoric, Community, and Culture of Weblogs: Formation of Norms in a Blog Community
Carolyn Wei, University of Washington:
Community Blogging by Stephen Downes
ഇത്രകാലം വരെ മുകളില് പറഞ്ഞ “salient connection" മലയാളത്തില് ബ്ലോഗുന്നു എന്നതായിരുന്നു. കൂടുതല് ആള്കാര് വരുമ്പോള് മലയാളത്തില് ബ്ലോഗുന്നു എന്നതിനുപരി, എന്ത് ബ്ലോഗുന്നു എന്നതിലേക്ക് ശ്രദ്ധിക്കാന് തുടങ്ങും ആള്കാര്.
Psych Central - Psychology of Weblogs: Everything Old is New Again
ചില ചിന്തകള്:
- ബ്ലോഗ് കൂട്ടായ്മ എന്നത് ഒരു ഉട്ടോപ്യന് സ്വപ്നമാണ്. അത് നടക്കാന് പോകുന്നില്ല. ചെറിയ ചെറിയ കൂട്ടങ്ങളായി പിരിഞ്ഞു പോകുകയാണ് അവസാനം സംഭവിക്കാന് പോകുന്നത്.
- ബ്ലോഗ് ഒരു വ്യക്തിയുടെ ഇടമാണ്. അതിന്റെ ഏറ്റവും നല്ല അനലോഗി ഒരു കൌമാരക്കാരന്റെ മുറിയാണ്. അവിടെ വളരെ കര്ശനമായ ഇഷ്ടാനിഷ്ടങ്ങള് എന്നും നിലനില്ക്കുന്നുണ്ടാവും. ഒരു പൊതു ഇടമായി മാറാന് ഒരു ബ്ലോഗിന് ഒരിക്കലും കഴിയില്ല്ല.
- ബ്ലോഗ് വ്യക്തിയുടെ ഇഷ്ടാനിഷ്ടങ്ങളെ പ്രതിനിധീകരിക്കുന്നു. ആത്യന്തികമായി ഒരാള് സമൂഹത്തിനുള്ളില് സ്വന്തം വ്യക്തിത്വം കാത്തുസൂക്ഷിക്കുകയും തരം കിട്ടിയാല് ആളാകാന് നോക്കുകയും ചെയ്യും. അതുതന്നെയാണിപ്പോള് ബ്ലോഗുലകത്തിലും സംഭവിക്കുന്നത്. ഇതിങ്ങനെ കൂടിക്കൊണ്ടിരിക്കും... അന്തമില്ലാതെ...
- പൊതു ബ്ലോഗ് അഗ്രഗേറ്ററുകളേക്കാള് ചെറുകൂട്ടങ്ങള് ഉണ്ടാക്കുന്ന അഗ്രഗേറ്ററുകള് കൂടുതല് പ്രസക്തമാകും. അത്തരം ചെറുകൂട്ടങ്ങളുണ്ടാക്കുന്ന അഗ്രഗേറ്ററുകള് കൃത്യമായ അജണ്ടയും സമാനമായ താല്പര്യങ്ങളും ദിശാബോധവും ഉള്ളവയായിരിക്കും. അല്ലാതെ അവിയല് കൂട്ടായ്മകള് ബ്ലോഗുകള് കൊണ്ട് നിര്മ്മിക്കുക സാധ്യമല്ല.
- ബ്ലോഗുലകത്തിലെ എല്ലാ ബ്ലോഗുകളും ലിസ്റ്റ് ചെയ്യുന്ന ഒരു ബ്ലോഗ് റോളിനു പകരം, ഓരോ ബ്ലോഗറും അവര്ക്ക് താല്പര്യമുള്ള, വായിക്കുന്ന ബ്ലോഗുകളിലേക്ക് മാത്രം സ്വന്തം ബ്ലോഗില് നിന്ന് ലിങ്ക് ചെയ്യും. ബ്ലോഗ് റോള് എന്ന ആശയം എന്താണെന്ന് മലയാളം ബ്ലോഗെഴുത്തുകാര് മനസ്സിലാക്കിയിട്ടുണ്ടോ എന്നു തന്നെ സംശയാമാണ്. ബ്ലോഗ്റോളും ബ്ലോഗ്അഗ്രഗേറ്ററും രണ്ടും രണ്ടാണ്.
For those who have time, please read:
Into the Blogosphere: Rhetoric, Community, and Culture of Weblogs: Formation of Norms in a Blog Community
Carolyn Wei, University of Washington:
- Blogs are often situated within a blog community of similar interests.
- Online blog communities can form around numerous themes
- Each of these blog communities has its own practices and behaviors, some of which are shaped by explicit community guidelines.
Community Blogging by Stephen Downes
But community as networks of semantic relations, that's where the connections between members of the community are based on the meaning of those members or of the entities in the network. In other words, in order to create community, rather than a power law, we don't simply pick the most popular or the most available, we pick the most salient connection.
ഇത്രകാലം വരെ മുകളില് പറഞ്ഞ “salient connection" മലയാളത്തില് ബ്ലോഗുന്നു എന്നതായിരുന്നു. കൂടുതല് ആള്കാര് വരുമ്പോള് മലയാളത്തില് ബ്ലോഗുന്നു എന്നതിനുപരി, എന്ത് ബ്ലോഗുന്നു എന്നതിലേക്ക് ശ്രദ്ധിക്കാന് തുടങ്ങും ആള്കാര്.
Psych Central - Psychology of Weblogs: Everything Old is New Again
Online conversations have been taking place long before blogs came along. Mailing lists and Usenet discussion groups have existed for ages. Web-based discussion forums have also been online forever. What are these communities lacking that a "distributed conversation" in blogging enables? I don't see it.
4 Comments:
ച്ചാല്‍ ഒരു ചെറ്യ സംശ്യം.... എന്താ ഈ എഴുത്യേക്കണെ....
മൂഷികന്‍ പറഞ്ഞതു ശരി. ഇത്രകാലവും ‘മലയാളത്തില്‍ ബ്ലോഗുന്നു’ എന്നതായിരുന്നു similar interest. അതിപ്പോഴും തുടരുന്നതില്‍ തെറ്റൊന്നുമില്ല, പക്ഷെ വലിയ താല്പര്യത്തിനുള്ളില്‍ കൊച്ചു കൊച്ചു താല്പര്യങ്ങള്‍ നിലനിര്‍ത്തേണ്ടതും അത്യാവശ്യമാണു്.
ബ്ലോഗര്‍ ബീറ്റ taxonomy അനുവദിച്ചു തുടങ്ങിയതോടെ വിഷയം/താല്പര്യം എന്നിവ അനുസരിച്ചുള്ള ചെറിയ ബ്ലോഗ് ‘ഇടങ്ങള്‍’ എളുപ്പം രൂപപ്പെടുത്താവുന്നതുമാണു്. അപ്രകാരമുള്ള ഇടങ്ങളുടെ പിന്മൊഴികളും അവയുടെ കൂടെ ശേഖരിക്കപ്പെട്ടേയ്ക്കാം. എങ്കിലും കഴിയുന്നത്ര ബ്ലോഗുകളും അവയുടെ പിന്മൊഴികളും ഉള്‍പ്പെടുന്ന ഒരു സമൂഹത്തിനും നിലനില്പുണ്ടായേക്കാമെന്നു തോന്നുന്നു. കാത്തിരുന്നു കാണാം.
മൂഷികാ എന്റെയും ഒരു ചെറിയ ചിന്തയുടെ ചീളിവിടെ ഇടട്ടെ :-
സ്വന്തമായി ഒരു വ്യക്തി ഒരു ബ്ലോഗ്സ്പോട്ടിനു ഉടമയാകുമ്പോള്‍ ആ വ്യക്തി എന്തും ആ സ്വന്തം സ്ഥലത്തില്‍ ഇടുന്നതില്‍ യാതൊരു പരാതിയും ആരും പറയുന്നില്ലാ ഈ കൂട്ടായ്മയില്‍. അതില്‍ ആ വ്യക്തി ആളാവുകയോ,ഞാനാണു ഇതിന്റെ രാജാവു എന്ന് പ്രഖ്യാപിയ്കുകയോ ചെയ്താലും, ഒരു കമന്റ് വഴി നമ്മല്‍ ഇഷ്ടം അനിഷ്ടം അറിയിയ്കുമെന്നലാതെ, അതില്‍ കൂടുതല്‍ പൊതുജനത്തിനു അതില്‍ താല്‍പര്യയുവുമുണ്ടാകാന്‍ ഇടയില്ലാ.
എന്നാല്‍
കുറച്ചു നാള്‍ മുമ്പ് ഈ കൂട്ടായ്മയുടെ കൂടുതല്‍ ഊഷ്മളതയ്ക് വേണ്ടി ഒരു ക്ലബ് ഉണ്ടാക്കുകയും, വേണ്ടവര്‍ ഇതില്‍ മെംബര്‍ഷിപ്പ് ഇമേയില്‍ വഴി നേടി, അംഗമാകുകയും ചെയ്തു. കൂട്ടായ്മയില്‍ വിശ്വസിയ്കുന്നതും കൊണ്ട് മാത്രമാണു, എനിക്കും തരൂ ഒരു അംഗത്വം എന്ന് എല്ലാരും ചോദിച്ച് വാങ്ങിയത്. അപ്പോ ആ സ്ഥിതിയ്ക്, ആ കൂട്ടായ്മയുടെ നല്ല നടത്തിപ്പിനും, ആയുസ്സിനും വേണ്ടി, അതിന്റെ പിന്നില്‍ ഉള്ളവര്‍ ചിലത് പറയുമ്പോള്‍ അത് ചെവികൊള്ളേണ്ട ബാധ്യത അതിന്റെ "കോണ്ട്രിബ്യൂട്ടേഴ്സിനി"ല്ലേ?
താങ്കള്‍ പറഞ്ഞ പോലെ ചെറുതോ വലുതോ ആഗോളമോ ആയ കൂട്ടായ്മ ഉണ്ടാവട്ടെ, പക്ഷെ ആ കൂട്ടായ്മയിലുള്ളവര്‍ അതിന്റെ അടിത്തറമാന്തുന്ന പോലുള്ള സ്ഥിതി വിശേഷത്തില്‍ എത്തിച്ചാല്‍ എവിടെയോ അല്‍പം നോവുന്നു. അത്ര മാത്രം. ബ്ലോഗ് എന്നത് ഒരു കാരണവശാലും, നമ്മുടെ ജീവിതത്തെ പരോക്ഷമായി ബാധിയ്കുന്ന ഒന്നല്ലാ, ആര്‍ക്കും ആരോടും ഒരു ബാധ്യതയില്ല താനും. പക്ഷെ എന്നെയും കോണ്ട്രിബ്യൂട്ടറാക്കൂ എന്ന് പറഞ്ഞ്, ബ്ലോഗില്‍ എഴുതി തൊടങ്ങുമ്പോ, സ്വന്തം ബ്ലോഗില്‍ എഴുതുന്നതിനേക്കാളും അല്‍പം കൂടി ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതുണ്ട് എന്നാണു എനിക്കു തോന്നുന്നത്. കോണ്ട്രിബ്യൂട്ടേഴ്സ് എന്ന് പറയുമ്പോ ഒരു മാനേജിഗ് ബോഡി പോലെയാണത്, അതില്‍ ഒരാള്‍ മാത്രം, ഇത്തവണ 20% ബോണസ് ജോലിക്കാര്‍ എല്ലാം നല്‍കാം എന്ന് ബാക്കിയുള്ളവരോട് ചോദിയ്കാതെ പ്രഖ്യാപിയ്കുന്ന പോലയാണു, പൊത് താലപര്യമില്ലാത്തതോ, നേരം-മ്പോക്ക് പോസ്റ്റുകളോ ഇടുന്നത്. അത്രമത്രം പറയാനാണു ബൂലോഗഗ്ലബിലുള്ള ബാക്കി കോണ്ട്രിബ്യൂട്ടേഴ്സ് മുതിര്‍ന്നതും. ഇത് വസ്തു നിഷ്ടമായി മനസ്സില്ലാക്കാതെ, എന്റെ കൈയ്യില്‍ പാസ്വെവേര്‍ഡ് ഉള്ളിടത്തോളം കാലം, ഞാന്‍ എന്ത് പോസ്റ്റും ഗ്ലബിലിടും, ഇത് ക്ലബ്ബല്ലേ, തുടങ്ങിയപ്പോ അങ്ങനെയല്ലേ പറഞ്ഞത് എന്നൊക്കെ പറഞ്ഞാല്‍, സ്കൂളില്‍ ചേര്‍ന്നപ്പോ ഉണ്ടായ യൂണീഫോം രണ്ട് കൊല്ലം കഴിഞ്ഞ് കളര്‍ മാറ്റാന്‍ പറയുമ്പോ ചെയ്യില്ലാന്ന് പറയുന്ന പോലെയാണു. സഹകരണം മാത്രമാണു ബ്ലോഗില്‍ ആവശ്യപെട്ടത്, സഹായമല്ലാ.
താങ്കള്‍ പറഞ്ഞതിനോടെനിയ്ക് വിയോജിപ്പില്ലാ, പക്ഷെ, ചെറിയ ചെറിയ കൂട്ടായ്മ ആണെങ്കിലും, അതിനുള്ളിലും ചില ഉത്തരവാദിത്വങ്ങള്‍ നമ്മള്‍ ചുമക്കേണ്ടിയിരിയ്കുന്നു - one is happiness, two is a trouble!!
നിങ്ങള്‍ നിര്‍ദ്ദേശിച്ച ലിങ്കുകള്‍ സമയം കിട്ടുമ്പോള്‍ തീര്‍ച്ചയായും സന്ദര്‍ശിയ്കുന്നതായിരിയ്കും.
പെരിങ്ങോടന്‍: ഞാനും ബ്ലോഗര്‍ ബീറ്റ കാത്തിരിക്കുന്നു.
അതുല്യ: ക്ലബ് അതിന്റെ കടമ നിര്‍വ്വഹിക്കുന്നുണ്ട്. അതിനെയൊരു പുണ്യനദിയാക്കാനുള്ള ശ്രമങ്ങളാണ്‍ പ്രശ്നങ്ങള്‍ക്കിടയാക്കുന്നത്. അതിന്റെ ആയുസ്സിനെക്കുറിച്ച് ഇത്ര വേവലാതിപ്പെടേണ്ടതുണ്ടോ?
അതുല്യ പറഞ്ഞത് ശരിയാണ്‍. എല്ലാ കൂട്ടായ്മകളിലും അതിലുള്‍പ്പെടുന്നവര്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്താലേ പറ്റൂ. പക്ഷേ സമാന ചിന്താഗതിയുള്ളവരുള്ള ചെറിയ കൂട്ടായ്മയാകുമ്പോള്‍ conflict ഉണ്ടാകാനുള്ള സാധ്യത കുറവും ഉണ്ടായാല്‍ പരിഹരിക്കപ്പെടാനുള്ള സാധ്യത കുട്ടുതലുമാണെന്ന് മാത്രം!
Post a Comment
<< Home