ഹജ്ജിനെന്തിന് സബ്സിഡി
ഒരു മതവിഭാഗത്തിലെ ആളുകളുടെ വിശ്വാസങ്ങള്‍ക്ക് മാത്രം സഹായധനം നല്‍കി സര്‍ക്കാര്‍ നികുതിപ്പണം ചിലവാക്കുന്നത് എന്തിന്? ഇന്ത്യ ഒരു മതേതര രാഷ്ട്രമാണെന്ന് പറയുമ്പോള്‍, ഈ കാണുന്നത് ആശാസ്യമാണോ? 1993-ല്‍ നരസിംഹ റാവു സര്‍ക്കാരാണ് ആദ്യമായി ഈ പരിപാടി തുടങ്ങിയത്. അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ അതൊരു സോപ്പിടലും കൂടിയായിരുന്നു. 200 കോടി രൂപയോളം ഓരോ വര്‍ഷവും ചിലവാക്കപ്പെടുന്നു എന്നാണ് കണക്ക്. 1997-ല്‍ പാക്കിസ്ഥാന്‍ പോലും നിര്‍ത്തലാക്കിയ സബ്സിഡിയാണ് ഇന്ത്യ ഗവണ്മെന്റ് ഇപ്പോഴും തുടരുന്നത്.
വോട്ട് ബാങ്ക് രാഷ്ട്രീയം ഇന്ത്യയെ തകര്‍ക്കുന്നതിന്റെ ഒരുദാഹരണം കൂടി!!!
വോട്ട് ബാങ്ക് രാഷ്ട്രീയം ഇന്ത്യയെ തകര്‍ക്കുന്നതിന്റെ ഒരുദാഹരണം കൂടി!!!
11 Comments:
എന്തിന് ഹജ് സബ്‌സിഡി എന്ന വിഷയത്തില്‍ മാധ്യമത്തില്‍ വന്ന ലേഖനം ഒന്നു വായിക്കു
http://www.madhyamamonline.in/news_archive_details.asp?id=8&nid=113277&dt=9/7/2006
ഹജ്ജിനു മാത്രമല്ല അമര്‍നാഥ് യാത്രക്കും കുംഭമേളക്കും വൈഷ്ണോദേവി തീര്‍ത്ഥയാത്രക്കും ഒന്നിനും സബ്സിഡി ആവശ്യമല്ല.ആത്മീയത സ്വകാര്യമായ ഒന്നാണ്.അത് സര്‍ക്കാര്‍ ചിലവില്‍ പരിപോഷിപ്പിക്കേണ്ട ഒന്നല്ല.മതേതരത്വം എന്നാല്‍ മതങ്ങളെ മാറി മാറി സുഖിപ്പിക്കലല്ല.റേഷന്‍ സബ്സിഡിയും കാര്‍ഷിക സബ്സിഡിയും ലോകബാങ്കിന്റെ കുറിമാനപ്രകാരം അട്ടിമറിച്ച മന്മോഹന്‍സിങിന് ഇതിലൊന്നു തൊടാന്‍ ധൈര്യമുണ്ടോ??????????????
എല്ലാ മതങ്ങളെയും പടിക്ക് പുറത്ത് നിര്‍ത്തുക എന്നതിനേക്കാളും എല്ലാ മതങ്ങളെയും ഒരുപോലെ കാണുക എന്നതാണ് നമ്മുടെ നാട്ടിലെ നല്ല മതേതര സങ്കല്‍പം എന്ന് തോന്നുന്നു.
ഇവിടെ ആള്‍ക്കാരുടെ ഒരു പ്രധാന പരാതി തങ്ങള്‍ക്ക് കിട്ടാത്തത് അവര്‍ക്ക് കിട്ടുന്നു എന്നതാണെങ്കില്‍ അതിനുള്ള രണ്ട് വഴികള്‍ ആര്‍ക്കും ഒന്നും കൊടുക്കേണ്ട, അല്ലെങ്കില്‍ എല്ലാവര്‍ക്കും ഒരുപോലെ കൊടുക്കുക. രണ്ടാമത്തേതായിരിക്കും നമ്മുടെ നാടിന് ഒന്നുകൂടി യോജിക്കുക-പാശ്ചാത്യരീതികളെ അപേക്ഷിച്ച് -എന്നാണ് എന്റെ അഭിപ്രായം.
പക്ഷേ വോട്ട് ബാങ്ക് വരുമ്പോള്‍ എല്ലാവരെയും ഒരേപോലെ കാണാന്‍ പറ്റില്ല, രാഷ്‌ട്രീയക്കാര്‍ക്കും അവര്‍ രൂപീകരിക്കുന്ന സര്‍ക്കാറിനും. അത് മാത്രവുമല്ല മതത്തിനും മീതെ രാഷ്ട്രത്തെ കാണാനും അതനുസരിച്ച് വോട്ട് ചെയ്യാനും ഉള്ള ഉത്തരവാദിത്തബോധവും നമ്മള്‍ എല്ലാവരും കാണിക്കണം. പ്രീണിപ്പിച്ചാലും കാര്യമില്ല, നാടിന് മൊത്തം നന്മ ചെയ്യുന്നവനേ, അല്ലെങ്കില്‍ കൊള്ളാവുന്നവനേ ഞങ്ങള്‍ വോട്ട് ചെയ്യൂ എന്ന് നമ്മളെല്ലാവരും തീരുമാനിച്ചാല്‍ പ്രീണനം അവിടെ തീരും, വോട്ട് ബാങ്ക് രാഷ്ട്രീയവും തീരും, എല്ലാ മതങ്ങള്‍ക്കും തുല്യത വരികയും ചെയ്യും.
പക്ഷേ അങ്ങിനെയൊക്കെ തീരുമാനിക്കാനും ചെയ്യാനും മാത്രം വലിയ ആള്‍ക്കാരൊന്നുമല്ലല്ലോ നമ്മള്‍. നമുക്ക് നമ്മുടെ കാര്യം, അത് ആര് സാധിച്ചു തരുന്നോ അവര്‍ക്ക് നമ്മുടെ വോട്ട്. അങ്ങിനെ ജാതി, പിന്നെ മതം എന്നിവയുടെയെല്ലാം അടിസ്ഥാനത്തില്‍ നമ്മള്‍ ചിന്തിക്കും, വോട്ട് ബാങ്കുകള്‍ രൂപപ്പെടും, ഈ കലാപരിപാടികളെല്ലാം തുടരുകയും ചെയ്യും.
ഇന്ത്യയുടെ പല പ്രശ്‌നങ്ങളില്‍ ഒരു പ്രശ്‌നം ഈ വോട്ട് ബാങ്ക് രാഷ്ട്രീയമാണ്. അതിന് പൂര്‍ണ്ണമായും ഉത്തരവാദികള്‍ വോട്ട് ചെയ്യുന്ന നമ്മളും.
ഇന്ത്യ ഒരു മതേതര രാജ്യമാണെന്നാണ് പരക്കെയുള്ള തെറ്റിധാരണ.(പാകിസ്താന്‍ ഒരു മതാതിധിഷ്ടിത രാജ്യവും.). പക്ഷെ പാകിസ്താന്‍ അല്ലെങില്‍ സൌദി അറേബ്യ ഏകമതാധിഷ്ടിതമായ രാജ്യമാണെങില്‍ നമ്മുടെ രാജ്യം ഒരു “ബഹുമതാധിഷ്ടിത” രാജ്യമാണ് എന്നതാണ് സത്യം. അപ്പൊള്‍ ഒരു മതത്തിലും വിശ്വാസമില്ലത്ത ഇന്ത്യക്കാര്‍ എന്തു ചെയ്യും.. ഛായ്.. അവര്‍ എങിനെ ഇന്ത്യാക്കാരാകും ?
കിരണ്‍, മാധ്യമത്തിലെ ലേഖനം വായിച്ചു. അതില്‍ പ്രത്യേകിച്ച് പുതുതായി ഒന്നുമില്ല. പറഞ്ഞു പഴകിയ വാദങ്ങള്‍ പിന്നെയും ആവര്‍ത്തിച്ചിരിക്കുന്നെന്നു മാത്രം.
രാധേയന്‍ പറഞ്ഞത് കാര്യം! പക്ഷെ ലോകബാങ്ക് പോലും ഇതില്‍ തൊട്ട് കളിക്കുമോ എന്നത് സംശയം!
വക്കാരി,
എല്ലാവര്‍ക്കും കൊടുക്കുക എന്നത് ഖജനാവ് കാലിയാക്കുന്ന ഏര്‍പ്പാടാണ്‍. അതിനി വേണോ? മതേതരത്വത്തെ അങ്ങനെ നമുക്ക് പോഷിപ്പിക്കണോ?
വിമതോ... അതു കൊള്ളാം... അവര്‍ക്കെന്തിനായിരിക്കും സബ്സിഡി കിട്ടുക?
എനിക്ക് ശരിക്കറിയില്ല, എങ്കിലും എണ്‍പതോ അല്ലെങ്കില്‍ തൊണ്ണൂറോ ശതമാനം ഇന്ത്യക്കാരും ഏതെങ്കിലും മതത്തില്‍ വിശ്വസിക്കുന്നവരാണെന്നാണ് തോന്നുന്നത് (അല്ലേ?-തെറ്റാവാനും സാധ്യതയുണ്ട് കേട്ടോ). അവരില്‍ തന്നെയും നല്ലൊരു ശതമാനവും തങ്ങളുടെ മതപരമായ കാര്യങ്ങള്‍ ചെയ്യുന്നവരാണ്/ചെയ്യാന്‍ താത്‌പര്യമുള്ളവരാണ്. അങ്ങിനെയാണെങ്കില്‍ അവരുടെ ആത്‌മീയമായ കാര്യങ്ങള്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്‌തുകൊടുക്കുന്നത് വഴി സര്‍ക്കാര്‍ ആ ഒരു രീതിയില്‍ ജനങ്ങളോടുള്ള കടമയല്ലേ നിര്‍വ്വഹിക്കുന്നത്?
കല്ലേച്ചി പറഞ്ഞതുപോലെ, “"സമൂഹത്തിന് ഞാന്‍ സോദ്ദേശപരമായി ഒരു നേട്ടമുണ്ടാക്കിക്കൊടുക്കണം എന്നുപറയുമ്പോള്‍ വ്യക്തി എന്ന നിലയ്ക്ക് എനിക്കാവശ്യമായ സന്തോഷങ്ങളെ ആര് ഉത്പാദിപ്പിക്കും?”-ജനങ്ങളുടെ ആത്‌മീയ കാര്യങ്ങളില്‍ സഹായിക്കുക എന്നതില്‍ക്കൂടി വ്യക്തികള്‍ എന്ന നിലയില്‍ അവരെ സഹായിക്കുക കൂടിയല്ലേ സര്‍ക്കാര്‍ ചെയ്യുന്നത്?
- അത് അവര്‍ക്ക് ആവശ്യമാണെങ്കില്‍?
കുഴപ്പം അവിടെ സോഷ്യലിസം വരാത്തതാണെന്ന് തോന്നുന്നു-അതായത് ചെയ്‌തുകൊടുക്കുന്നതിന്റെ ഏറ്റക്കുറച്ചിലുകള്‍. ഡിവൈഡ് ആന്‍ഡ് റൂള്‍ മെന്റാലിറ്റിയാണെന്ന് തോന്നുന്നു, അതിനു കാരണം.
എല്ലാ മതങ്ങളെയും തുല്യരീതിയിലാണ് സര്‍ക്കാര്‍ കാണുന്നതെങ്കില്‍തന്നെ നാട്ടിലെ കുറച്ച് പ്രശ്‌നങ്ങളെങ്കിലും തീരുമായിരിക്കും. അതൊക്കെ തീര്‍ക്കാന്‍ ഇപ്പോള്‍ സര്‍ക്കാര്‍ ചിലവാക്കുന്ന പണവും ഖജനാവില്‍നിന്നു തന്നെയാണല്ലോ. കുറച്ച് ആള്‍ക്കാര്‍ പോക്കിരികളാവാതെയാവാനും മതി :)
(ഒന്നും പഠിച്ചിട്ടും വായിച്ചിട്ടുമൊന്നുമല്ല കേട്ടോ ഈ പറഞ്ഞതൊക്കെ-ചുമ്മാ ഒരു തോന്നല്‍).
ഇതിനെന്തിന്‍ സര്‍ക്കാര്‍ പണം... മതസ്ഥപനങ്ങള്‍ക്ക് പണമില്ലേ... അവര്‍ക്ക് തീര്‍ക്കാവുന്ന പ്രശ്നമല്ലേയുള്ളൂ...
പിന്നെ സര്‍ക്കാര്‍ പരിപാടിയാകുമ്പോഴുള്ള പ്രായോഗിക പ്രശ്നങ്ങളില്ലേ... കാക്കത്തൊള്ളായിരം മതങ്ങളുടെയും തീര്‍ത്ഥാടനങ്ങള്‍ക്ക് കാശ് കൊടുക്കുകയെന്നു വച്ചാല്‍ കുഴഞ്ഞത് തന്നെ...
വക്കാരീ, ഞാന്‍ ചാത്തന്‍ സ്വാമിയുടെ ഒരു ആരാധകനാണ്. എന്റെ “ആത്മീയാവശ്യമായ“ ചാത്തന്‍ സേവയ്ക്ക് സര്‍ക്കാര്‍ എനിക്ക് സബ്സിഡി തരണമെന്ന് ആവശ്യപ്പെട്ടാല്‍ എല്ലാ മതങളെയും സര്‍ക്കാര്‍ ഒരേ പോലെ കാണണമെന്ന് പറഞ്ഞ വക്കാരി പോലും അത് സമ്മതിച്ച് തരുമെന്ന് തോന്നുന്നില്ല. പാവം എനിക്ക് ചാത്തന്‍ സ്വാമി മാത്രം തുണ.
അങ്ങിനത്തെ പ്രശ്‌നങ്ങളുണ്ടല്ലേ...
പക്ഷേ മതങ്ങള്‍ കാക്കത്തൊള്ളായിരമില്ലല്ലോ. ഓരോ മതങ്ങളുടെയും പ്രധാന കാര്യങ്ങളില്‍ മാത്രം സര്‍ക്കാര്‍ സഹായിക്കുക (സഹായം എന്നാല്‍ സാമ്പത്തിക സഹായം മാത്രമല്ല ഉദ്ദേശിച്ചത്) എന്നായാലോ? ഇതെല്ലാം ആത്യന്തികമായി ജനങ്ങള്‍ക്ക് തന്നെയല്ലേ കിട്ടുന്നത്, പ്രത്യേകിച്ചും നേരത്തെ പറഞ്ഞതുപോലെ നല്ലൊരു ശതമാനം ജനങ്ങള്‍ മതവിശ്വാസികളായിട്ടുള്ള ഒരു രാജ്യത്ത്?
കുഴഞ്ഞ് മറിഞ്ഞുപോയി എന്ന് തോന്നുന്നു, എന്റെ ചിന്തകള്‍. ഇപ്പോള്‍ എനിക്ക് തന്നെ കണ്‍ഫ്യൂഷനായി.
എന്തായാലും വിവേചനം ഇക്കാര്യത്തില്‍ പാടില്ല എന്നാണ് തോന്നുന്നത്-എല്ലാവര്‍ക്കും ഒരുപോലെ-എന്തായാലും.
ശശി തരൂര്‍-ന്റെ ഇന്ത്യ ഫ്രം മിഡ്‌നൈറ്റ് റ്റു മില്ലേനിയം-ല്‍ പറയുന്നുണ്ട് - ഇന്ന് ഇന്ത്യ ഒരു മതേതര രാഷ്ട്രം അല്ല, പരമാവധി മതാനുയായികളെ പ്രീണിപ്പിക്കാന്‍ വേണ്ടി ശ്രമിയ്ക്കുന്ന ഒരു രാഷ്‌ട്രമാണ്. മതനിരപേക്ഷത എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ നമ്മള്‍ മാറ്റിമറിച്ചിരിക്കുന്നു.
ഭരണാധികാരികള്‍ മതപരമായ കാര്യങ്ങളില്‍ ഇടപെടാത്ത (തിരിച്ചും) ഒരു രീതിയായിരിക്കും അഭികാമ്യം.
വക്കാരി പറഞ്ഞതാണതിന്റെ ശരി. സര്‍ക്കാരായിരിക്കണം ആത്മീയതയുടെ ചെലവു മുഴുവന്‍ വഹിക്കേണ്ടത്.10% ആത്മീയതയില്ലാത്തവന്‍മാരും ചാത്തന്‍സേവക്കാരുമൊക്കെ പോയി പണി നോക്കട്ടെ.ഒന്നോര്‍ത്താല്‍ ഈ 90% ആളുകളില്‍ 70% ഹിന്ദുക്കളാണല്ലോ.ഇത്രയും പേര്‍ വിശ്വസിക്കുന്ന മതം മറ്റുമതങ്ങളെക്കാള്‍ തീര്‍ച്ചയായും ശ്രേഷ്ഠമായിരിക്കണം.സര്‍ക്കാരിന്റെ കയ്യീല്‍ ആവശ്യ്ത്തിനു കാശില്ലെങ്കില്‍ ആത്മീയസഹായം ഹിന്ദുക്കള്‍ക്കുമാത്രമാക്കാവുന്നതാണ്‍.ഹിന്ദുമതത്തില്‍ ഒരു സെണ്ട്രല്‍ അഥോരിറ്റി ഇല്ലാത്തതിനാല്‍ ആറെസ്സെസ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ ഈ കാശുകൊടുക്കാവുന്നതാവും ഉപകാരം.അവിശ്വാസികള്‍ക്കൊക്കെ ഹിന്ദുക്കളാകാവുന്നതല്ലേയുള്ളൂ.ഭൂരിപക്ഷത്തിന്റെ ഹിതം നടത്തുന്നതിനല്ലേ അല്ലെങ്കിലും ജനാധിപത്യം എന്നു പറയുന്നത്.
Post a Comment
<< Home