Tuesday, September 26, 2006

ഔട്ട്സോഴ്സിങ്ങ് തടവറകള്

ഐ. ടി രംഗത്തെ വളര്ച്ച നഗരങ്ങളെ വിലക്കയറ്റത്തിന്റെ പറുദീസയാക്കിയിരിക്കുന്നു. സാധാരണ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബാംഗ്ലൂര്‍ പോലെയുള്ള നഗരങ്ങളില്‍ ജീവിക്കാനാവാത്ത അവസ്ഥ. മറുവശത്ത് കാശും ഗ്ലാമറുമായി വിലസുന്ന നക്ഷത്രക്കുഞ്ഞുങ്ങള്‍. കയ്യിലുള്ള കാശ് എന്ത് ചെയ്യണമെന്നറിയാതെ ഷോപ്പിംഗ് മാളുകളിലും പബ്ബുകളിലും കൂത്തടിക്കുന്ന യൌവ്വനം. പക്ഷേ പല കമ്പനികളും, പ്രത്യേകിച്ച് bpo മേഖലയില്‍, തടവറകളാണെന്നതാണ്‍ സത്യം. ഒരു വിധം എല്ലാ ഐ റ്റി കമ്പനികളിലും രാവേറെ ചെന്നാലും പണിയെടുക്കണമെന്നത് ഒരു അലിഖിത നിയമം പോലെ! ഈ കഠിനമായ സ്ട്രെസ്സ് താങ്ങാനാവാതെ വളരുന്ന ആത്മഹത്യകള്‍.... ഈ പോക്ക് എങ്ങോട്ടാണ്? വ്യക്തിയെ വെറും യന്ത്രമായി മാത്രം കാണുന്ന ഒരു വ്യവസാ‍യസങ്കല്പം പ്രോത്സാഹിപ്പിക്കപ്പെടണോ? ഐ. ടി. രംഗത്ത് ട്രേഡ് യൂണിയനുകള്‍ വരാന്‍ വൈകുന്നതെന്ത്?

വികസനമെന്നത് സാമ്പത്തിക വികസനം മാത്രമല്ല എന്ന അമര്‍ത്യ സെന്നിന്റെ ആശയം ഉള്‍ക്കൊള്ളാന്‍ നമ്മുടെ തലമുറയ്ക്ക് കഴിയുമോ?

4 Comments:

Blogger പുള്ളി said...

മൂഷികാ, വേറിട്ടൊരു ശബ്ദത്തിന്‌ അഭിനന്ദനങ്ങള്‍. കമ്പോളാധിഷ്ഠിത സമ്പദ്‌വ്യവസ്ഥ ( അല്ലതെയൊന്നുണ്ടോ?) കുറഞ്ഞ ചിലവില്‍ കൂടുതല്‍ ലാഭമുള്ളിടത്തേക്യ്ക്കു ഒരു ചായ്‌വു കാണിയ്ക്കുന്നതു സ്വാഭാവികം. ഇതിനു രാഷ്ട്രീയ-വര്‍ണ്ണ-മത വേലിക്കെട്ടുകള്‍ ഒരിയ്ക്കലും ഒരു തടസ്സമല്ല. ഇവിടെ സ്വദേശിയായലും വിദേശിയായലും ലാഭം മാത്രമാണു ലക്ഷ്യം. ഈ പ്രോജെക്റ്റ്‌ ചെയ്തു തീര്‍ക്കൂ, ഫാമിലി ഒന്നു ഞങ്ങള്‍ പുതിയതു തരാം എന്ന രീതിയിലാണ്‌ ഇവരുടെ വ്യവസ്ഥകളും.
ജോലി മാത്രമല്ല ജീവിതം എന്ന തിരിച്ചറിവുണ്ടാകാന്‍ BPO ഒന്നാം തലമുറയ്ക്കു കഴിഞ്ഞില്ലെങ്കില്‍ രണ്ടാം തലമുറ ഈ rat raceനു ഇടയില്‍ ജീവിയ്ക്കന്‍ മറന്ന തങ്ങളുടെ മുന്‍ഗാമികളെ കണ്ടു പഠിയ്ക്കടെ. ട്രേഡ്‌ യൂണിയനുകള്‍ (നേരേ ചൊവ്വെയാണെങ്കില്‍) ഒരു ഹറാമയ കാര്യമല്ലെന്നു BPO പുതുമോടി കഴിഞ്ഞാല്‍ നമ്മളും സമ്മതിയ്ക്കും.

2:48 AM  
Blogger Kalesh Kumar said...

ശരിയാ.
പക്ഷേ, ഇതൊക്കെ ആര് ശ്രദ്ധിക്കാനാ?
:(

2:04 AM  
Blogger മൂഷികന്‍‌ said...

പുള്ളീ, അപ്പോള്‍ നമ്മുടെ കാര്യം കട്ടപ്പൊഹ!!! ഒന്നാം തലമുറ തന്നെ പ്രതികരിച്ചു തുടങ്ങേണ്ടതുണ്ടെന്നാണ് എനിക്ക് തോന്നുന്നത്.
കലേഷേ, നമ്മളൊക്കെ തന്നെയല്ലേ ശ്രദ്ധിക്കേണ്ടത്?

8:57 PM  
Blogger പുള്ളി said...

മൂഷികാ... നമ്മള്‍ പ്രതികരിച്ചില്ലെങ്കില്‍ കട്ടപൊഹതന്നെ... അല്ലെങ്കില്‍ ചൊറിയുമ്പൊ അറിയട്ടെ

9:40 PM  

Post a Comment

<< Home